ന്യൂസ് ഫീഡ് സേവനവുമായി ഗൂഗിൾസെപ്റ്റംബർ 26 .2018 . 20 വർഷം കൊണ്ട് ഗൂഗിൾ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 20 ആം വാർഷികത്തോടനുബന്ധിച്ച് മൊബൈലിലൂടെയുള്ള സെർച്ചിങ്ങിൽ പുതിയ മാറ്റം. ഫേസ്ബുക്കിന് സമാനമായി ന്യൂസ് ഫീഡ് സേവനമാണ് ഗൂഗിൾ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ഹോംപേജിന്റെ സെർച്ച് ബാറിന് താഴെ ഉപയോക്താവിന്റെ താല്പര്യത്തിനനുസരിച്ചുള്ള ദൃശ്യങ്ങൾ, ചിത്രങ്ങൾ, ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതാണ് പുതിയ മാറ്റം. ഇത് ഇമേജ് അടിസ്ഥാനമാക്കിയുള്ള തിരയലുകൾ മെച്ചപ്പെടുത്തുന്നു. യുസേഴ്‌സിന് താല്പര്യമുള്ള വിവരങ്ങൾ നൽകുകയാണ് പുതിയ രീതിയിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്. സെർച്ചിങ്ങുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാനാകുമെന്നാണ് ഗൂഗിൾ കരുതുന്നത്. 

Google announced its “Future of Search” event, news, technology, Google.