കുമ്പള സബ് ജില്ല തലത്തില്‍ ബെസ്റ്റ് പിടിഎ അവാര്‍ഡ് നേടിയ ജി ജെ ബി എസ് പേരാലിന് കുമ്പള ഗ്രാമ പഞ്ചായത്തിന്റെ അനുമോദനം


കുമ്പള: സെപ്റ്റംബർ 29 .2018 . കുമ്പള സബ് ജില്ല തലത്തില്‍ ബെസ്റ്റ് പിടിഎ അവാര്‍ഡിന് അര്‍ഹരായ ജി ജെ ബി എസ് പേരാലിനെ കുമ്പള ഗ്രാമ പഞ്ചായത്ത് അനുമോദിച്ചു. വൈ: പ്രസിഡണ്ട് ഗീത ഷെട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ബി എന്‍ മുഹമ്മദാലി, അംഗങ്ങളായ സുധാകര കാമത്ത്, സൈനബ അബ്ദുല്‍ റഹ്മാന്‍, മറിയമ്മ മൂസ, പുഷ്പലത, അഫ്‌സ സംശുദ്ധീന്‍, പുഷ്പലത കെ, എ ഇ ഒ കൈലാസ് മൂര്‍ത്തി ,പത്മനാഭന്‍ ബ്‌ളാത്തൂര്‍, സംസാരിച്ചു. പി ഇ സി കണ്‍വീനര്‍ രാമചന്ദ്ര ഭട്ട് മാസ്റ്റര്‍ സ്വാഗതവും പിടിഎ പ്രസിഡണ്ട് മുഹമ്മദ് പേരാല്‍ അനുമോദനത്തിന് നന്ദിയും പറഞ്ഞു.

Kumbla, Kasaragod, Kerala, news, GJBS, Best PTA award, GJBS Peral felicitated by Kumbla grama panchayath.