സ്വയം പര്യാപ്തത കൈവരിക്കാന്‍ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കണം -ബഷീര്‍ വെള്ളിക്കോത്ത്

ഭാരവാഹികൾ


നെല്ലിക്കട്ട : സെപ്റ്റംബർ 23.2018 .എല്ലാ മേഖലകളിലും പ്രാപ്തരായ ആളുകളുണ്ടാവുമ്പോഴാണ് ആ സമൂഹം സ്വയം പര്യാപ്തരാവുന്നതെന്നും കാസറകോടിന്‍റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കും സാംസ്കാരികമായ അപചയത്തിനും ശാശ്വതമായ പ്രതിവിധി മക്കള്‍ക്ക് ഉന്നതമായ വിദ്യാഭ്യാസം നല്‍കുക എന്നതാണെന്നും പ്രമുഖ വാഗ്മിയും മുസ്ലിം ലീഗ് നേതാവും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനഃസെക്രട്ടറി യുമായ ബഷീര്‍ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു.

ജി സി സി കെ എം സി സി നെല്ലിക്കട്ട എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയുടെ പ്രഥമ ജനറല്‍ബോഡിയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് മുന്നോട്ട് വെച്ച മനുഷ്യ മുഖമുള്ള രാഷ്ട്രീയത്തിന്‍റെ മുഖമുദ്രയായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ നട്ടെല്ലാണ് കെ എം സി സി.
ജീവിക്കാനും ജീവിപ്പിക്കാനുമുള്ള പരിശ്രമത്തിനിടയില്‍ കടല്‍കടന്നുപോയി പ്രവാസത്തിന്‍റെ പ്രാതികൂല്യങ്ങളോട് മല്ലടിക്കുമ്പോഴും സ്വന്തം സമൂഹത്തേയും സമുദായത്തേയും നാടിനേയും നാട്ടുകാരേയും സമൂഹത്തിലെ ഒട്ടനവധി പ്രസ്ഥാനങ്ങളേയും പരിഗണിക്കാനും അവയില്‍ പങ്കാളിത്തം വഹിക്കാനും,തങ്ങള്‍ മുണ്ട് മുറുക്കിയുടുത്ത് ജീവിക്കുമ്പോഴും തങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന കുടുംബങ്ങളേയും ജനപഥങ്ങളേയും സുഭിക്ഷമായി ജീവിപ്പിക്കാനും വേണ്ടി ത്യാഗപരിശ്രമങ്ങള്‍ നടത്തുന്ന അനേകമനേകം മനുഷ്യരുടെ മഹാപ്രസ്ഥാനമായി കെ എം സി സി ഇന്ന് വളര്‍ന്നിരിക്കുന്നു.

ഒരു ഭരണകൂടങ്ങള്‍ക്ക് പോലും ചെയ്യാന്‍ കഴിയാത്തത്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് വിവിധ രാജ്യങ്ങളിലുള്ള കെ എം സി സി കൂട്ടായ്മകള്‍ നാട്ടില്‍ നടത്തുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം ഭരണസംവിധാനങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്താന്‍ പാകമായ ഉദ്യോഗസ്ഥന്‍മാരെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനങ്ങളിലും നാം ഇതിനകം പങ്കാളികളാണ്. വലിയ വലിയ സ്വപ്നങ്ങളാണ് ഒരു സമൂഹത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നത്. അങ്ങിനെയുളള സ്വപ്നങ്ങളായിരിക്കണം  ജി സി സി കെ എം സി സി നെല്ലിക്കട്ടയുടേതും. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉസ്താദ് അബ്ദുൽ ഖാദർ അസ്ഹദിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിന്  അബുബക്കർ പിസി സ്വാഗതം പറഞ്ഞു.
എം മുഹമ്മദ്‌ കുഞ്ഞി(കെഎംസിസി സൗദി) അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം എല്‍ എ യുമായ പിബി അബ്ദുൽ റസാഖ് (റദ്ദുച്ച) സംഗമം ഉദ്ഘാടനം ചെയ്തു.

മുനീര്‍ ചെര്‍ക്കള, ഇബ്രാഹിം ഐ പി എം, എൻ.എ അബ്ദുൽഖാദർ, ഇബ്രാഹിം നെല്ലിക്കട്ട, ശരീഫ് പൈക്ക, ബദറുദീൻ അർക്ക, അഷ്‌റഫ്‌ എൻ എ, അഷ്‌റഫ്‌ സി എം, ഹാഷിം ബംബ്രാണി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഭാരവാഹികൾ:
പ്രസി: അബൂബക്കർ പി.സി (ദുബൈ), ജനഃസെക്ര: ജാബിർ കെ.എം നെല്ലിക്കട്ട  (സൗദി അറേബ്യ ), ട്രഷറർ:ഹമീദ് ബി.എ(ബർദുബൈ).

വൈ പ്രസിണ്ടന്റുമാർ:
നാസർ മലബാർ, അബൂബക്കർ എൻ.എ.

ജോയിന്റ് സെക്രട്ടറിമാർ: 
അഷ്‌റഫ്‌ ബി.എ, അൻഷീദ് ഹിൽട്ടന്‍.

ഉപദേശകസമിതി അംഗങ്ങള്‍:
മുഹമ്മദ്‌ കുഞ്ഞി കെഎം (സൗദി ), പിസി മുഹമ്മദ്‌ (ദുബായ് ), ശരീഫ് പൈക്ക (ഷാർജ), ഐപിഎം ഇബ്രാഹിം (അജ്‌മാൻ), ലത്തീഫ് ബി.എ  (അബുദാബി), അഷ്‌റഫ്‌ മിൽമ ഖത്തർ).

പ്രവര്‍ത്തക സമിതിയംഗങ്ങള്‍:
മഹ്‌റൂഫ് മുഹമ്മദ്‌, ജമാൽ നെല്ലിക്കട്ട, ഷഫീഖ് മലബാർ, അഷ്‌റഫ്‌.

ദുബായ് കെ എം സി സി കാസറകോട് മണ്ഡലം പ്രസിഡന്‍റ് സലാം കന്യാപാടി റിട്ടേണിംഗ് ഓഫീസറായ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മഹറൂഫ് കെ എം അവതാരകനും
ഷെഫീഖ് മലബാര്‍ അനുവാചകനുമായ പാനല്‍ ഐക്യഖണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു.

GCC KMCC Nellikkatta Online community general body meeting conducted, Kasaragod, KMCC, Kerala, news.