ഇന്ധന വിലവർധന വീണ്ടും


ന്യൂഡൽഹി: സെപ്റ്റംബർ 23.2018 .രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 12 പൈസയും ഡീസലിന് 10 പൈസയുമാണ് എണ്ണ കമ്പനികൾ ഉ‍യർത്തിയത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 82.61 രൂപയും 73.79 രൂപയുമാണ് വില. മുംബൈയിൽ ഡീസൽ 89.97 രൂപയും പെട്രോൾ 78.53 രൂപയുമാണ്. സംസ്ഥാനങ്ങൾ ഈടാക്കുന്ന നികുതികളുടെ അടിസ്ഥാനത്തിൽ വിലകളിൽ മാറ്റമുണ്ടാകും. കഴിഞ്ഞ കുറേ ആഴ്ചകളായി രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി ഇടതടവില്ലാതെ
ഉയരുകയാണ്. രാജ്യാന്തര വിപണിയിൽ ഇന്ധന വിലയിൽ ഉണ്ടായ മാറ്റവും കേന്ദ്രസർക്കാർ നികുതി കുറക്കാത്തതും എണ്ണ വില ഉയരാൻ ഇടയാക്കി.
Fuel prices witness fresh hike, petrol reaches at Rs 89.97 per litre in Mumbai, news, ദേശീയം, Mumbai, Petrol.