സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു


തിരുവനന്തപുരം: സെപ്റ്റംബർ 27 .2018 ഇന്ധന വില അനിയന്ത്രിതമായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസും വര്‍ധിച്ചു. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.37 രൂപയും ഡീസലിന് 79.46 രൂപയുമായി. 

കൊച്ചിയില്‍ പെട്രോളിന് 84.87 രൂപയും ഡീസലിന് 77.96 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 85.24 രൂപയും ഡീസലിന് 78.32 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിന് 90.35 രൂപയും ഡീസലിന് 78.82 രൂപയുമാണ്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപയും ഡീസലിന് 74.24 രൂപയുമാണ് വില. പെട്രോളിന് ഇന്ത്യയിൽ ഏറ്റവും ഉയര്‍ന്ന വിലയുള്ളത് മുംബൈയിലാണ്. 

Kerala, news, Fuel price again hikes.