മേല്‍പറമ്പ് അപകടമുണ്ടായത് മീൻ ലോറിയുടെ അമിതവേഗത; ലോറി ഡ്രൈവറെയും കാര്‍ യാത്രക്കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


മേല്‍പറമ്പ് : സെപ്റ്റംബര്‍ 22. 2018 •മേല്‍പറമ്പ് ടൗണില്‍ മീൻ ലോറി കാറിലിടിച്ചുണ്ടായ അപകടത്തിന് കാരണം ലോറിയുടെ അമിതവേഗതയാണെന്ന് പോലീസും ദൃക്‌സാക്ഷികളും പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കാറിലിടിച്ച ശേഷം ലോറി കാറിനുമുകളിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ എതിരെയുള്ള സീറ്റിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ കാല്‍ കുടുങ്ങുകയായിരുന്നു. ഇലക്ട്രിക്  പോസ്റ്റ് തകര്‍ത്ത് ലോറി റോഡിന് പുറത്തേക്ക് കാറിനെയും കൊണ്ട് പോവുകയായിരുന്നു. 

മേല്‍പറമ്പ് സ്വദേശി ഖലീല്‍ (32) ആണ് കാറിലുണ്ടായിരുന്നത്. ഇയാളെ അര മണിക്കൂർ പരിശ്രമത്തിനു ശേഷമാണ് ലോറി ഉയര്‍ത്തി പുറത്തെടുത്തത്. ഖലീലിനെയും ലോറി ഡ്രൈവറെയും സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ അബോധാവസ്ഥയിലായിരുന്നു. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Kasaragod, Kerala, news, alfalah ad, Melparamba, Accident, Fish lorry, Car, Electric post, Hoptalized, Fish Lorry's over speed makes accident in Melparamba.