വെളിച്ചെണ്ണ നിര്‍മ്മാണ ഫാക്ടറിയില്‍ തീപ്പിടുത്തം; കൊപ്രകളും ഉപകരണങ്ങളും കത്തിനശിച്ചു


കാസര്‍കോട്: സെപ്റ്റംബർ 28 .2018 . സീതാംഗോളി കിന്‍ഫ്ര പാര്‍ക്കിന് സമീപത്തുള്ള വെളിച്ചെണ്ണ നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം. സുള്ള്യയിലെ എ കെ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് തീപ്പിടുത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി 12.15 ഓടെയാണ് തീപിടുത്തമുണ്ടായത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ തീയണക്കാനായത്. 

ടണ്‍ കണക്കിന് കൊപ്രകളും ഉപകരണങ്ങളുമടക്കമുള്ളവയാണ് കത്തിനശിച്ചത്.10 ലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കുന്നു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.


Kasaragod, Kerala, news, GoldKing-ad, Fire, Factory, Fire in Coconut oil production factory at Seethangoli.