വൻ കുഴൽപ്പണ- സ്വര്‍ണവേട്ട ; ഒരു കോടി രൂപയും ഒന്നര കിലോ സ്വര്‍ണവും പിടിച്ചെടുത്തുകാസർഗോഡ്: സെപ്റ്റംബര്‍ 30.2018. കാസർഗോഡ് വന്‍ കുഴല്‍പണ- സ്വര്‍ണവേട്ട. 1.20 കോടി രൂപയും സ്വര്‍ണവുമായി 2 പേർ പിടിയിലായി. കാറും പിടിയിലായിട്ടുണ്ട്. 500ന്റെയും 2000 ത്തിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിനു തുടർന്ന് തളങ്കരയിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി ഒന്നരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഗൃഹനാഥനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാമചന്ദ്ര പാട്ടീല്‍ (27) ആണ് മഞ്ചേശ്വരത്ത് വെച്ച്‌ 1.20 കോടി കുഴല്‍പണവുമായി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിനു പിന്നാലെ തളങ്കര കുന്നിലിലെ ബഷീറിന്റെ (55) വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇവിടെ വെച്ച്‌ ഒന്നരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ബഷീറിനെയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്ത് വെച്ച്‌ കാര്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് രഹസ്യഅറയില്‍ സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയത്. ബഷീറിന്റെ വീട്ടില്‍ നിന്നും സ്വര്‍ണത്തിനു പുറമെ രണ്ട് ബട്ടണ്‍സുകളും കസ്റ്റംസ് സംഘം പിടികൂടി. ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം വാങ്ങാനായി വരികയായിരുന്നു രാമചന്ദ്ര പാട്ടീലെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.

വന്‍ കള്ളക്കടത്ത് റാക്കറ്റ് തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. Excise raid; 2 arrested with Gold and cash, Kasaragod, Kerala, news, skyler-ad, 
Excise raid, arrested, Gold.