ബിജെപിക്ക് നഷ്ടപ്പെട്ട എന്മകജെ പഞ്ചായത്തില്‍ യുഡിഎഫിലെ വൈ.ശാരദ പ്രസിഡന്റായി


ബദിയഡുക്ക: സെപ്റ്റംബര്‍ 22. 2018 • എണ്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ പിന്തുണയോടെ യുഡിഎഫിന് വിജയം. ഇതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. യു ഡി എഫിലെ വൈ ശാരദയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വൈശാരദയും ബിജെപിയിലെ രൂപ വാണി ആര്‍ ഭട്ടും തമ്മിലാണ് മത്സരം നടന്നത്.

സിപിഎം പ്രതിനിധികളായ രണ്ട് അംഗങ്ങള്‍ വിട്ടുനിന്നപ്പോള്‍ സിപിഐ അംഗം ചന്ദ്രാവതി യുഡിഎഫിനെ അനുകൂലിച്ച് വോട്ട് ചെയ്തു.ബിജെ പിയുടെ ഏഴിനെതിരെ എട്ട് വോട്ടുകള്‍ക്കാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ തവണ ബി ജെ പി ക്കായിരുന്നു പഞ്ചായത്ത് ഭരണം. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം എല്‍ഡിഎഫ് പിന്‍ന്തുണയോടെയാണ് വിജയിച്ചത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും.

Enmakaje Panchayath; Y Sharadha elected as President, Kasaragod, Kerala, news, Y Sharadha.