നീളമുള്ള കൺപീലികളുമായി 11 വയസുകാരൻ
മോസ്കോ: സെപ്റ്റംബര്‍ 22. 2018 •രണ്ട് ഇഞ്ച് നീളമുള്ള കൺപീലികളുമായി റഷ്യയിലെ 11 കാരൻ. മൂക്കും കടന്ന് ചുണ്ടിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന കണ്‍പീലികളാണ് മുവിന്‍ ബെക്ക്‌നോവിന്. എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല.' എല്ലാവരെയും പോലെ തന്നെ സാധാരണരീതിയിലാണ് താന്‍ ജീവിക്കുന്നതെന്നും ഈ പതിനൊന്നുകാരന്‍ ആത്മവിശ്വാസത്തോടെ പറയുന്നു. മുവിന് ഫുട്ബോൾ കളിയാണ് ഏറെയിഷ്ടം. വളർന്നുവരുമ്പോൾ ഒരു ഫുട്ബോൾ കളിക്കാരൻ ആകണമെന്ന് മുവിൻ പറയുന്നു. 2010 ൽ താജിക്കിസ്താനിൽ നിന്ന് റഷ്യയിലേക്ക് താമസം മാറിയ പിതാവ് സെയ് ദുള്ള  ബച്ചൊനോവ് (45) ആണ് മുവിന്റെ പിതാവ്. മുവിൻ പുറത്തിറങ്ങുമ്പോൾ എല്ലാവരും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവൻ പറയുന്നു. വ്യത്യസ്ത ഡോക്ടർമാർക്ക് അവനെ കാണിച്ചു, അവന് ഒരു പ്രശ്‌നമില്ലെന്നും ആരോഗ്യവാനുമാണെന്ന് ഡോക്ടർ പറയുന്നെന്ന് പിതാവ് പറയുന്നു. ജീനുകളിലെ ചില വ്യതിയാനങ്ങളാണ് മുവിന് നീണ്ട കണ്‍പീലികള്‍ നൽകിയതെന്ന് ഡോക്ടർ പറയുന്നു. 

Eleven-year-old boy’s eyelashes grow to almost TWO INCHES long,World, news.