മലങ്കരെ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ഈ ഹെൽത്ത് ആധാർ രജിസ്ട്രേഷൻ ക്യാമ്പ് നടത്തിമലങ്കരെ: സെപ്റ്റംബർ 28 .2018 കേന്ദ്ര-കേരള സർക്കാറിന്റെ സമഗ്ര ആരോഗ്യ പദ്ധതിയായ ഈ ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ പൊതുജനസേവന സംവിധാനം കാര്യക്ഷമമായി കൂടുതൽ സൗകര്യത്തോടെ പൊതുജനങ്ങളിലേക്ക് എത്തിയ്ക്കുന്നതിനായി അവിഷ്കരിച്ചിരിക്കുന്ന ഇ ഹെൽത്ത് സംവിധാനത്തിലേക്ക് മുഴുവൻ ജനങ്ങളുടെയും ആധാർ കാർഡുകൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വരും കാലങ്ങളിൽ വിവിധ ആരോഗ്യ സേവനങ്ങൾ മെഡിക്കൽ കോളേജിലേക്കുള്ള സർവീസുകൾ പരിശോധന ഫലങ്ങളുടെ കൈമാറ്റം നടത്തൽ ആരോഗ്യവകുപ്പിന്റെ മറ്റു ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഈ പദ്ധതി വഴി മാത്രമേ നടത്തുവാൻ സാധിയ്ക്കൂ.

പദ്ധതിയുടെ ഭാഗമായി മലങ്കരെ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ കീഴിൽ സെപ്റ്റംബർ 26, 27 തീയ്യതികളിലായി  നടത്തിയ ഇ-ഹെൽത്ത് ആധാർ രജിസ്‌ട്രേഷൻ ക്യാമ്പിൽ എന്മകജെ പഞ്ചായത്തിലെ 13,14 വാർഡുകളിൽ പെട്ട 103 കുടുംബങ്ങൾ പങ്കെടുത്തു. 458 അംഗങ്ങളും രജിസ്റ്റർ ചെയ്തു. ആശവർക്കർ പ്രസന്ന, അംഗൻവാടി വർക്കർ എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും പ്രദേശത്തെ ജെ. പി. എച്ച്. എൻ.അനീസ നന്ദി അറിയിച്ചു.E-health aadhar registration camp conducted by Malankare arts and sports club, Kasaragod, Kerala, news.