ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ചെന്നൈ: സെപ്റ്റംബർ 27 .2018 . ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ ബുധനാഴ്ച രാത്രി ചെന്നൈയിലെ ഗ്രേംസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റാലിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പിതാവ് എം. കരുണാനിധി മരിച്ചതിനെ തുടർന്നാണ് കഴിഞ്ഞ മാസം എം.കെ. സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. 


DMK chief Stalin admitted to Chennai hospital, news, ചെന്നൈ, ദേശീയം.