ജനാധിപത്യത്തെ സംരക്ഷിക്കാൻ നരേന്ദ്ര മോദിയെ താഴെയിറക്കുക-ജബീന ഇർഷാദ്


കാസർഗോഡ്: സെപ്റ്റംബര്‍ 16. 2018 • വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിനെ താഴെ ഇറക്കിയില്ലെങ്കിൽ ഇന്ത്യയിൽ ജനാധിപത്യം അന്യമാകുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു. കാഞ്ഞങ്ങാട് ഫോർട്ട് വിഹാർ ഓഡിറ്റോറിയത്തിൽ ചേർന്ന കാസർഗോഡ് പാർലമെന്റ് മണ്ഡലം കൺ വെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

വർഗ്ഗീയതയുടേയും അഴിമതിയുടേയും പര്യായമായി മോദി സർക്കാർ മാറിയിരിക്കുകയാണ്. ബോഫോഴ്സിനെക്കാളും വലിയ അഴിമതി നടന്നിട്ടും മോദി സുരക്ഷിതമായി വാഴുന്നത് മാധ്യമങ്ങളെപ്പോലും സ്വാധീനിക്കാൻ കഴിയുന്നത് കൊണ്ട് മാത്രമാണ്. കൺ വെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് അവർ പറഞ്ഞു.

കണ്ണൂർ ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ കരിവെള്ളൂർ അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി.എച്ച്. മുത്തലിബ്,  ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണൻ, എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം,ജില്ലാ ട്രഷറർ മഹ മൂദ് പള്ളിപ്പുഴ, ജില്ലാ കമ്മിറ്റി മെമ്പർ സി.എച്ച്‌. ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.കെ.അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.     കാസർഗോഡ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര സ്വാഗതവും ജില്ലാ   ജനറൽ സെക്രട്ടറി അംബൂഞ്ഞി തലക്ക ളായ്, നന്ദിയും പറഞ്ഞു.
Convention of Parliament Kasaragod Constituency inaugurated, Kasaragod, Kerala, news.