ചെർക്കളത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടം -ഇഖ്ബാൽ ആലൂർ


അബൂദാബി:  സെപ്റ്റംബർ 24 .2018 . അബൂദാബി കെ.എം.സി.സി മുളിയാർപഞ്ചായത്ത് കമ്മിറ്റി ചെർക്കളം അബ്ദുല്ല അനുസ്മരണം നടത്തി. പ്രസിഡന്റ് മൊട്ട അബ്ദുൾഖാദർ അധ്യക്ഷത വഹിച്ചു. ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുൾറഹിമാൻ പൊവ്വൽ ഉദ്ഘാടനം ചെയ്തു. ചെർക്കളം അബ്ദുല്ലയുടെ വിയോഗം നികത്താൻ പറ്റാത്ത നഷ്ടമാണെന്ന് ട്രഷറർ  ഇഖ്ബാൽ ആലൂർ തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

ഖാദർ ഇസ്സത്ത്, മഹ്മൂദ് മാങ്ങാട്, ഉദുമാ മണ്ഡലം വൈസ് പ്രസിഡന്റ് എ.കെ. അഷ്റഫ്, സിദ്ധീഖ് ഇസ്സത്ത്, അറഫാത്ത് ഇസ്സത്ത് എന്നിവർ പ്രസംഗിച്ചു . ഉസ്മാൻ സ്വാഗതവും സമീർ ബാലനടുക്കം നന്ദിയും പറഞ്ഞു.

Cherkkalam Abdulla remembrance conducted, Abu dhabi, Dubai, Gulf, news, ഗൾഫ്, ദുബായ്, KMCC.