അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാകാതെ ചനിയ; വില്ലനാകുന്നത് എ പി എൽ റേഷൻ കാർഡ്കുമ്പള: സെപ്റ്റംബര്‍ 16. 2018 •  ബി പി എൽ കാർഡിന് പരിപൂർണ അർഹതയുണ്ടായിട്ടും അധികൃതരുടെ അനാസ്ഥ കൊണ്ട് എ പി എൽ ലഭിച്ച്  അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നേടാനാവാതെ വിഷമിക്കുകയാണ്
പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ ബാഡൂർ പദവിൽ താമസിക്കുന്ന  കൊറഗയുടെ മകൻ ചനിയ. എസ് സി സമുദായത്തിൽ പെട്ട കാൻസർ രോഗിയായ ഈ അമ്പത്തിയഞ്ചുകാരനും വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന വനിത ( 31), പവിത്ര (29), ജയന്തി (28) എന്നീ  മൂന്ന് പെൺ മക്കളും പഞ്ചായത്ത് നൽകിയ ചെറിയ വീട്ടിലാണ് താമസിച്ചു വരുന്നത്. 

ചനിയയുടെ ഭാര്യ നേരത്തെ മരിച്ചിരുന്നു. ഒരു മാസം മുമ്പ് വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി മുഹമ്മദിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ചനിയയെ തലശ്ശേരി കാൻസർ സെന്ററിൽ കൊണ്ട് പോയി ചികിത്സ തുടങ്ങിയിരുന്നു. ഇപ്പോൾ തുടർ ചികിത്സയ്ക്ക് കഴിയാതെ വിഷമിക്കുകയാണ് ഈ ദരിദ്ര കുടുംബം. ഈ കുടുംബത്തെ കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ് പറഞ്ഞു.

ഇപ്പോൾ പുത്തിഗെ പഞ്ചായത്ത് ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് കെയർ  പ്രവർത്തകർ നൽകുന്ന മരുന്ന് മാത്രമാണ് ചനിയക്ക് ലഭിക്കുന്ന ഏക ചികിത്സ. ഈ കുടുംബത്തിന്റെ റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുത്തി  കുടുംബത്തിന് സൗജന്യ നിരക്കിലുള്ള റേഷൻ അനുവദിച്ചു നൽകണമെന്ന് പി ബി മുഹമ്മദ് അധികാരികളോടാവശ്യപ്പെട്ടു.


Cheniya needs BPL ration card, Kumbla, Kasaragod, Kerala, news, skyler-ad.