നാലുവർഷത്തിനുള്ളിൽ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്ഷൻ


ന്യൂഡൽഹി: സെപ്റ്റംബർ 27 .2018 മന്ത്രിസഭ ബുധനാഴ്ച പുതിയ ടെലികോം നയം 'നാഷണൽ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് പോളിസി (എൻ ഡി സി പി) 2018' അംഗീകരിച്ചു. 2022 ഓടെ 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. 2022 ന് മുൻപ് തന്നെ അതിവേഗ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്ഷൻ ഉറപ്പാക്കുന്നുണ്ട് ഇത്. ആഗോളതലത്തിൽ ആശയവിനിമയ സംവിധാനങ്ങൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് 5 ജി പോലുള്ള മേഖലകളിൽ, ടെലികോം മന്ത്രി മനോജ് സിൻഹ പറഞ്ഞു. "ഉപഭോക്തൃ കേന്ദ്രീകൃതവും ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയുള്ളതുമായ നയങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.എൻ ഡി സി പി 2018 ന്റെ ചില ലക്ഷ്യങ്ങൾ  എല്ലാവർക്കും ബ്രോഡ്ബാൻഡ് ആക്സസ് നൽകുക എന്നുകൂടിയാണ്. 40 ലക്ഷത്തോളം പുതിയ ജോലികൾ സൃഷ്ടിക്കുക, ആഗോള ഐ സി റ്റി ഇൻഡക്സിൽ  ഇന്ത്യയുടെ റാങ്കിംഗ് ഉയര്ത്തുകയും ചെയ്യുക എന്നതുകൂടിയാണ്. ടെലികോം മേഖലയിലെ ജിഡിപിയുടെ സംഭാവന ആറ് ശതമാനത്തിൽ നിന്ന് 8 ശതമാനത്തിലേക്ക് എത്തിക്കാനും ഇത് പ്രതീക്ഷിക്കുന്നു. 100 ബില്യൺ യുഎസ് ഡോളർ നിക്ഷേപം പ്രതീക്ഷിക്കുകയും ചെയ്യുന്നു-അദ്ദേഹം പറഞ്ഞു. "സർവ്വവ്യാപിയായ, സുരക്ഷിതമായ, മിതമായ ഉറച്ച ആശയവിനിമയ പശ്ചാത്തലം വേണം-സിൻഹ പറഞ്ഞു. 

നയത്തിന്റെ പ്രധാന സവിശേഷതകൾ:
.2022 ന് മുൻപ് എല്ലാവർക്കും 50 എംബി പി എസ് വേഗമുള്ള സാർവത്രിക ബ്രോഡ്ബാൻഡ് കണക്ടിവിറ്റി
.2020-നുമുമ്പ് എല്ലാ ഗ്രാമപ്പഞ്ചായത്തുകൾക്കും ഒരു ജി.ബി.പി.എസ്. വേഗമുള്ള കണക്ടിവിറ്റി. 2022-ഓടെ 10 ജി.ബി.പി.എസ്. വേഗം
.ഇന്റർനെറ്റ് സൗകര്യമില്ലാത്ത മേഖലകളിൽ അത് ഉറപ്പാക്കും
.കുറഞ്ഞ തുകയ്ക്ക് അതിവേഗ ബ്രോഡ്ബാൻഡ് ലഭ്യമാക്കാൻ 5 ജി, ഒപ്റ്റിക്കൽ ഫൈബർ സാങ്കേതിവിദ്യകൾ ഉപയോഗപ്പെടുത്തും
.മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ആറു ശതമാനമാണിപ്പോൾ ഡിജിറ്റൽ കമ്യൂണിക്കേഷൻ മേഖലയിൽനിന്നുള്ള സംഭാവന. ഇത് എട്ടു ശതമാനമാക്കും
.ഡിജിറ്റൽ പരമാധികാരം ഉറപ്പുവരുത്തും
.ഡിജിറ്റൽ മേഖലയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് നാഷണൽ ഡിജിറ്റൽ ഗ്രിഡ് സ്ഥാപിക്കും
.ഡിജിറ്റൽ സേവനങ്ങളുടെ നിലവാരം, വില, സമയപരിധി തുടങ്ങിയവ ഏകീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പ്രാദേശിക ഭരണകൂടം എന്നിവ ബന്ധപ്പെടുത്തി സംവിധാനമുണ്ടാക്കും

Cabinet gives nod to new telecom policy: National Digital Communications Policy 2018, news, technology.