കുമ്പള കണിപുര ഗോപാല കൃഷ്ണ ക്ഷേത്രത്തിൽ ഭജന സങ്കീർത്തനം 23 ന് തുടങ്ങുംകുമ്പള: സെപ്റ്റംബര്‍ 19. 2018 • കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ നാൽപ്പത്തിയെട്ട് ദിവസം നീണ്ടു നിൽക്കുന്ന ഭജന സങ്കീർത്തനം 23 ന് തുടങ്ങുമെന്ന് ക്ഷേത്ര കമ്മിറ്റി  ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ഭജനസങ്കീർത്തനം രാത്രി 7.45 ന് സമാപിക്കും. 

അന്നേ ദിവസം കർമയോഗി മോഹനദാസ പരമ ഹംസ സ്വാമിജിക്ക് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഒക്ടോബർ 25 ന് ഐക്യ മത്യ സൂക്ത പുഷ്പാഞ്ജലിയും ഭാഗ്യ സൂക്ത പുഷ്പാഞ്ജലിയും നടക്കും. നവംബർ ഒൻപതിന് ഭജന സങ്കീർത്തനത്തിന് സമാപനമാകും. ദേലംപാടി ബാലകൃഷ്ണ തന്ത്രികൾ കാർമികത്വം വഹിക്കും. 

വാർത്താ സമ്മേളനത്തിൽ വിക്രം പൈ, എം.ടി. രാമനാഥ ഷെട്ടി, കെ.സി. മോഹനൻ, കെ.ജയകുമാർ, വിവേകാനന്ദ ഭക്ത, രാമചന്ദ്രഗട്ടി, എം സഞ്ജീവ, രാമചന്ദ്ര ഭക്ത  തുടങ്ങിയവർ സംബന്ധിച്ചു.

Kumbla, Kasaragod, Kerala, news, royal-fur-ad, 'Bajana' in Kumbla Kanipura Gopala Krishna Temple starts on 23.