ശുചീകരണ പ്രവർത്തനം നടത്തി


ബദ്‌രിയ നഗർ:  സെപ്റ്റംബർ 24.2018 ബദ്രിയാനഗർ വെൽഫയർ അസോസിയേഷൻറെ കീഴിൽ ശുചീകരണ പ്രവർത്തനം നടത്തി. ബദ്രിയാനഗറും പരിസര പ്രദേശങ്ങളിലും റോഡിന്റെ ഇരു സൈഡിലുള്ള പുല്ലുകളാണ് വെട്ടി തെളിച്ചത്.

ഇഴ ജന്തുക്കളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് 
മദ്റസ, സ്കൂൾ വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും അതിവ ദുർഘടാവസ്ഥ സൃഷ്ടിച്ചിരുന്നു.
   
പ്രസിഡണ്ട് സീതി ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. അശ്റഫ് എസ്എഫ്, മൊയ്തീൻ, ഷാഫി, അബ്ദു, ഫാറൂഖ് സി എ, നിസാർ ബിഎ, കെ എസ് ബഷീർ, റഹീം എന്നിവർ സംബന്ധിച്ചു.

Badriya Nagar welfare association cleaned road side, Kasaragod, Kerala, news.