മിനി ലോറിയിടിച്ച്‌ കുട്ടിക്കുരങ്ങ് ചത്തു; അതുവഴി വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ കുരങ്ങന്മാര്‍ വാഹനംവളഞ്ഞ് ഹെല്‍മെറ്റ് കൈക്കലാക്കിതൃക്കരിപ്പൂര്‍: സെപ്റ്റംബര്‍ 14. 2018 • കുട്ടിക്കുരങ്ങ് മിനി ലോറിയിടിച്ച്‌ ചത്ത ദു:ഖത്തില്‍ അതുവഴി വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ കുരങ്ങന്മാര്‍ വളഞ്ഞു തടഞ്ഞുവെച്ചു. യാത്രക്കാരന്റെ ഹെല്‍മറ്റും കുരങ്ങന്മാര്‍ കൈക്കലാക്കി. തൃക്കരിപ്പൂര്‍ ഇടയിലക്കാട് നാഗവനത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. 40 ഓളം വരുന്ന വാനരപ്പടയിലെ ഒരു കുട്ടിക്കുരങ്ങാണ് മിനി ലോറി ഇടിച്ചു ചത്തത്.

ഇതോടെ കുട്ടിക്കുരങ്ങിന്റെ മരണത്തില്‍ കരഞ്ഞും വാഹനം തടഞ്ഞുവെച്ചും കുരങ്ങിന്‍കൂട്ടം വികാരപ്രകടനം നടത്തുകയായിരുന്നു. അതുവഴിവന്ന ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ അടുത്തേക്ക് നീങ്ങിയതോടെ കുരങ്ങുകള്‍ വാഹനംവളഞ്ഞ് ഹെല്‍മെറ്റ് കൈക്കലാക്കി. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ചത്ത കുരങ്ങിനെ കാവിനരികില്‍ കുഴികുത്തി സംസ്കരിച്ചു.

Kasaragod, Kerala, news, GoldKing-ad, Baby monkey died after Mini lorry hits.