ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്തിനെ പോലീസ് തിരയുന്നു


കൊല്ലം: സെപ്റ്റംബര്‍ 17. 2018 •കൊല്ലത്ത് ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു. ജോനകപ്പുറം സ്വദേശി സിയാദാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. 

കുത്തേറ്റ സിയാദ് ഉടൻ ഒറ്റയ്ക്ക് തന്നെ ഓട്ടോ ഓടിച്ച് ആശുപത്രിയിലേക്ക് പോയെങ്കിലും മരിക്കുകയായിരുന്നു. സുഹൃത്തുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

സിയാദിന്റെ സുഹൃത്ത് നൗഷാദിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

Auto driver stabbed to death, Kollam, Death, Auto driver, Stabbed, Kerala, news, Obituary, Police.