97 രൂപയുടെ പുതിയ പ്ലാനുമായി എയർടെൽ; 1.5 ജിബി ഡാറ്റയും 350 മിനിറ്റ് കോളും ലഭ്യമാകും


മുംബൈ: സെപ്റ്റംബര്‍ 18. 2018 •  ഇന്ത്യൻ ടെലികോം സേവനദാതാക്കളായ എയർടെൽ 97 രൂപയുടെ പുതിയ പ്ലാൻ  കൂടി അവതരിപ്പിച്ചു. 28 ദിവസത്തെ കാലാവധിയിൽ 350 മിനിറ്റ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളിംഗ്, 1.5 ജിബി 4 ജി ഡാറ്റ, 200 ലോക്കൽ, എസ്ടിഡി മെസ്സേജുകൾ എന്നിവ ഉണ്ടാകും. എയർടെൽ വെബ് സൈറ്റ് സന്ദർശിക്കുകയോ  
അല്ലെങ്കിൽ എയർടെൽ ആപ്ലിക്കേഷൻ വഴിയോ പ്ലാൻ ഉപയോഗിക്കാൻ സാധ്യമാകും. 

നേരത്തെ മൂന്ന് റീചാർജ് പാക്കേജുകൾ (35 രൂപ, 65 രൂപ, 95 രൂപ) എന്നിങ്ങനെയുള്ളവ എയർടെൽ അവതരിപ്പിച്ചിരുന്നു. ഡാറ്റ, വോയ്സ് കോളുകൾ, എന്നിവ അവ സാധ്യമാക്കിയിരുന്നു. 95 രൂപയുടെ പാക്കേജ് 4 ജി ഡാറ്റയുടെ 500എം ബി വാഗ്ദാനം ചെയ്യുന്നു. എസ്റ്റിഡി, ലോക്കല്‍, റോമിങ് എന്നിവ സൗജന്യമാണ്.
ഇതിനു പുറമെ 99 രൂപയുടെ പ്ലാൻ 28 ദിവസത്തെ കാലാവധിക്കുള്ളിൽ പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, റോമിങ് വോയ്സ് കോൾ ആനുകൂല്യങ്ങൾ, 2 ജിബി ഡാറ്റ, 100 ടെക്സ്റ്റ് സന്ദേശങ്ങൾ എന്നിവ പ്രതിദിനം നൽകുന്നു.

Airtel Rs 97 plan offers 1.5GB data, 350 minutes calling, Business, news, Airtel, Offer.