തൊക്കോട്ട് കാറപകടം; മലയാളി യുവാവ് മരിച്ചു


മംഗളൂരു: സെപ്റ്റംബര്‍ 19. 2018 •  മംഗളൂരു തൊക്കോട്ട് കാർ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു.
ഇന്നലെ രാത്രിയോടെയാണ് അപകടം. അനൂപ് (23)എന്നയാളാണ് മരിച്ചതെന്നാണ് വിവരം. കേരളത്തിൽ നിന്നും സോമേശ്വർ ബീച്ചിലേക്ക് പോയ സംഘത്തിന്റെ കാറാണ് അപകടത്തിൽ പെട്ടത്. ബീച്ചിൽ നിന്നും മടങ്ങി വരവ് തൊക്കോട്ട് വെച്ചാണ് അപകടം. കാറിൽ യുവാവിനൊപ്പമുണ്ടായിരുന്ന 6 പേർക്ക് പരിക്കേറ്റു. അവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Accident in Thokkottu; Kerala native dies, 6 injured, Mangalore, news, ദേശീയം, Accident, Thokkottu, Death, Injured, Obituary.