കുമ്പളയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്


കുമ്പള: സെപ്റ്റംബര്‍ 14. 2018 • നാരായണമംഗലത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരനായ രാമചന്ദ്ര(39) നും ഇർഫാനുമാണ്  പരിക്കേറ്റത്. സ്‌കൂട്ടര്‍ യാത്രക്കാരനായ രാമചന്ദ്ര (39)നെ ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം മൂന്നര മണിയോടെയാണ് അപകടം. കുമ്പള ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും സീതാംഗോളി ഭാഗത്തേക്ക് പോവുകയായിരുന്ന ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. കെ എൽ ബബ്ല്യു 1401 എന്ന നമ്പറിലുള്ള ആള്‍ട്ടോ കാറും കെ എ 19 ഇ എല്‍ 1977 എന്ന മാസ്‌ട്രോ സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ  ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മുഴുവനായും തകർന്നു.


Accident in Kumbla; 2 injured, Kumbla, Kasaragod, Kerala, news, skyler-ad, Accident, Injured, Hospital, Scooter, Car.