അബുദാബി കാസറഗോഡ് ജില്ലാ കെ എം സി സി: പൊവ്വൽ അബ്ദുൽ റഹിമാൻ പ്രസിഡന്റ്, ഹനീഫ് പടിഞ്ഞാർമൂല ജനറൽ സെക്രട്ടറി, ചേക്കു അബ്ദുൽ റഹിമാൻ ഹാജി ട്രഷറർ


അബുദാബി : സെപ്റ്റംബര്‍ 17. 2018 • കാസറഗോഡ് ജില്ലാ കെ എം സി സി ജനറൽ ബോഡി യോഗം ഇന്ത്യൻ  ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്നു. ഇസ്മായിൽ ഉദിനൂർ  പ്രാർത്ഥന നടത്തി. പ്രസിഡന്റ് പി കെ അഹമ്മദ് ബല്ലാ കടപ്പുറം  അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കെ എം സി സി  ട്രഷറർ സി സമീർ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുജീബ് മൊഗ്രാൽ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. 

പുതിയ ഭാരവാഹികളായി അബ്ദുൾറഹിമാൻ പൊവ്വൽ ( പ്രസിഡന്റ് ), ഹനീഫ് പടിഞ്ഞാർമൂല ( ജനറൽ സെക്രട്ടറി ) ചേക്കു അബ്ദുൽ റഹിമാൻ ഹാജി ( ട്രഷറർ ), സുലൈമാൻ കാനക്കോട് , എം എം നാസ്സർ കാഞ്ഞങ്ങാട്, ഇസ്മായിൽ ഉദിനൂർ ( വൈസ് പ്രസിഡണ്ടുമാർ ), അനീസ് മാങ്ങാട്, ഷാഫി സിയാറത്തുങ്കര, സത്താർ കുന്നുംകൈ ( സെക്രട്ടറിമാർ ) എന്നിവരെ തെരെഞ്ഞെടുത്തു. 

റിട്ടേർണിംഗ് ഓഫീസർമാരായ സംസ്ഥാന കെ എം സി സി ആക്ടിങ് പ്രസിഡന്റ് ഹമീദ് മോൻ കടപ്പുറം, ബീരാൻ കണ്ണൂർ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു . 

അഷ്‌റഫ് ഒളവറ, കെ കെ സുബൈർ വടകരമുക്ക്, സലാം ആലൂർ, പി കെ അഷ്‌റഫ്, അബ്ദുല്ല കുഞ്ഞി പരപ്പ, അഷ്‌റഫ് കീഴുർ, അസീസ് ആറാട്ടുകടവ്, ശിഹാബ് തങ്ങൾ മേല്പറമ്പ തുടങ്ങിയവർ സംസാരിച്ചു. മുജീബ് മൊഗ്രാൽ സ്വാഗതവും അനീസ് മാങ്ങാട് നന്ദിയും പറഞ്ഞു.

Abudabi KMCC bearers selected, Abudhabi, news, KMCC, Gulf, Dubai, ഗൾഫ്, ദുബായ്.