ആസ്‌ക് ആലംപാടി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിവിദ്യാനഗർ : സെപ്റ്റംബർ 29 .2018 . ആലംപാടി ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബ് (ആസ്ക് ആലംപാടി) നെഹ്‌റു യുവകേന്ദ്ര സുരക്ഷ പ്രൊജക്റ്റിന്റെയും  യേനപ്പോയ മെഡിക്കൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നിര്‍ധനരായ രോഗികള്‍ക്കും, ആസ്‌ക് മെമ്പര്‍മാര്‍ക്കും വേണ്ടി സംഘടിപ്പിച്ച
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്ലബ് പ്രസിഡണ്ട് സലീം ആപയുടെ അധ്യക്ഷതയില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. രോഗങ്ങള്‍ക്ക് മരുന്ന് മാത്രമല്ല പരിഹാരമെന്നും ജീവിത ശൈലിയിൽ മാറ്റം വരുത്തണമെന്നും ഭക്ഷണ ക്രമീകരണവും വ്യായാമവും 
അതാവശ്യമാണെന്നും ഉൽഘാടന പ്രസംഗത്തിൽ പ്രസിഡണ്ട് ഓർമ്മപ്പെടുത്തി.

വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആസ്ക് ക്ലബ് പരിസരത്ത് ആരംഭിച്ച ക്യാമ്പ് ജനറല്‍ മെഡിസിൻ, കണ്ണു രോഗം, ഗൈനക്കോളജി (സ്ത്രീവിഭാഗം ) ചര്‍മ്മ രോഗം, രക്ത ഗ്രൂപ്പ് നിര്‍ണയം, പ്രമേഹം, പ്രഷര്‍  തുടങ്ങിയ വിഭാഗത്തില്‍ വിദഗ്ദ്ധ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പരിശോധനയ്ക്ക് ശേഷം സൗജന്യ മരുന്ന് വിതരണം ക്യാമ്പിന്റെ പ്രത്യേകതയായിരുന്നു.

ചടങ്ങിൽ സെക്രട്ടറി അഷ്‌റഫ് ടി എം എ സ്വാഗതവും ട്രഷറർ സവാഫ് നന്ദിയും പറഞ്ഞു. ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.ശാന്തകുമാരി ടീച്ചര്‍, വാർഡ് മെമ്പർ എ മമ്മിഞ്ഞി, നെഹ്‌റു യുവ കേന്ദ്ര കോഡിനേറ്റർ അനിൽ കുമാർ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിർമ്മൽ
കുമാർമാസ്റ്റർ, നിഷ, നിഷിത, പഞ്ചായത്തംഗം സഫിയ മുഹമ്മദ്, ആസ്‌ക് ജി സി സി വൈസ് പ്രസി : സിദ്ദിഖ് ചൂരി, ആസ്‌ക് ജി സി സി സെക്രട്ടറി സിദ്ദിഖ് ബെൽപു എന്നിവർ പങ്കെടുത്തു. 

ക്യാമ്പ് വിവിധ വകുപ്പ്‌ കണ്‍വീനര്‍മാരായ ഇച്ചു കന്നിക്കാട്, ഷാഫി മാസ്റ്റർ, ആസിഫ് ബി എ, ബാതിഷ അടുകതിൽ, സലാം ലണ്ടൻ, ആമിർ യൂസർ,
ലത്തീഫ് മാസ്റ്റർ, സിദ്ദിഖ് കൂട്, സിദ്ദിഖ് ബിസ്മില്ല, ഇല്യാസ്  കരോടി, ഉവൈസ് പി വി, യാസീൻ കന്നിക്കാട്, അദ്ദു എം ഐ സി, സാദി ഉപ്പിച്ച , നിച്ചു പുത്തൂർ, എസ് എ അബ്ദുൽ റഹ്മാൻ, ഷെരീഫ് ബാച്ചസ്, നിസാർ പൊയ്യയിൽ, മിർഷാദ് മേനത്ത്, ഹാരിസ് എ .എം, സാദിഖ് മിഹ്റാജ്, ഖലു ചെറിയാലംപ്പാടി എന്നിവർ നിയന്ത്രിച്ചു .

AASC Alampady club free medical camp conducted, Kasaragod, Kerala, news, AASC Alampady, Free medical camp.