മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ


കാസര്‍കോട് : സെപ്റ്റംബര്‍ 23. 2018 • മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. കാസര്‍കോട് സ്വദേശികളായ ഹനീഫ, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എസ് ഐ അജിത്ത് കുമാര്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് പിടികൂടിയത്. ഇവരില്‍ നിന്നും 450 ഗ്രാം ഹാഷിഷ് പിടികൂടി. ഇവർ സഞ്ചരിച്ച കെ എല്‍ യു 6459 നമ്പര്‍ സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.വിദേശത്തേക്ക് കടത്താന്‍ ഹാഷിഷ് കൈമാറുന്നതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലാകുന്നത്.

ചെമ്മനാട് പാലത്തിനടിയിലുള്ള സ്ഥലത്തു വെച്ചാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍പേര്‍ ഉണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ ഫോണ്‍കോള്‍ വിവരങ്ങളും പോലീസ് പരിശോധിച്ചു വരുന്നുണ്ട്.

2 Held with Hashish oil, Kasaragod, Kerala, news, transit-ad, Held, Hashish oil, Car, Police.