പാലക്കാട്: സെപ്റ്റംബര്‍ 16. 2018 • പേരക്കുട്ടി കിണറ്റിൽ വീണതു കണ്ട അപ്പൂപ്പൻ രക്ഷിക്കാനായി കിണറ്റിൽ ചാടി. ഒടുവിൽ രണ്ടുപേരും മരിച്ചു. ചെർപ്പുളശ്ശേരി മോളൂർ വാഴക്കാപറമ്പിൽ ഖാലിദ് (60), പേരക്കുട്ടി ജാബിർ (രണ്ട്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
കിണറിന്റെ തൂണിന് സമീപത്ത് നിന്ന് കളിക്കുകയായിരുന്ന ജാബിർ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ഖാലിദ് കുഞ്ഞിനെ രക്ഷിക്കാനായി കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. എങ്കിലും ഖാലിദും കിണറ്റിലകപ്പെടുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സെത്തി ഇരുവരേയും പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും രണ്ടുപേരും മരണപ്പെടുകയായിരുന്നു.
Kerala, news, Obituary, Death, Fell in well, Hospital, Fire Force, 2 dies after fell into well.