അരക്കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ


കുമ്പള: സെപ്റ്റംബർ 30 .2018 . അരക്കിലോ കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.  കുമ്പള റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. വി. പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ  550 ഗ്രാം കഞ്ചാവും ഒരു ബൈക്കുമായി നായിക്കാപ്പിലെ മുഹമ്മദ് നൗഷാദ്, മൊഗ്രാൽ പട്ടോരി ഹൗസിൽ മുനീർ  എന്നിവരാണ് അറസ്റ്റിലായത്.  പ്രിവന്റീവ് ഓഫീസർമാരായ പി - ശശി, കെ. പീതാംബരൻ, സി ഇ ഒ സുധീഷ്, മൈക്കിൾ ജോസഫ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.


എക്‌സൈസ് പിടികൂടിയ ബൈക്ക് 

2 Arrested with ganja, Kumbla, Kasaragod, Kerala, news, GoldKing-ad, Arrested, Ganja, Excise, Bike.