ഷിംലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു 10 പേർ മരിച്ചു; 3 പേർക്ക് പരിക്ക്


ഷിംല: സെപ്റ്റംബര്‍ 22. 2018 •ഹിമാചൽ പ്രദേശിലെ ഷിംലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു 4 സ്ത്രീകൾ ഉൾപ്പെടെ 10 പേർ മരിച്ചു. ശനിയാഴ്ചയോടെയാണ് സംഭവം. 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിയോനി റോഡിൽ കുഡ്ഡുവിൽ നിന്ന് 3 കിലോമീറ്ററകലെ സ്‌നെയിലാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉൾപ്പെടെ പരിക്കേറ്റ 3 പേരെയും റോഹ്‌റുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തിയിട്ടുണ്ട്. 


10 dead, 3 injured in Shimla road accident, news, ദേശീയം, Obituary, Death, Injured, Accident.