ശൗചാലയം നിർമ്മിക്കുന്നത് തടയാൻ ഡി വൈ എഫ് ഐ ക്ക് അവകാശമില്ല - യുവമോർച്ച


കുമ്പള ഓഗസ്റ്റ് 02-2018 • കുമ്പളയിൽ പ്രവർത്തിക്കുന്ന മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ക്യാമ്പസിൽ രാഷ്ട്രീയ ഭേധമന്യേ വിദ്യാർഥികൾ സംയുക്തമായി നടത്തിയ പരിപാടിയെ ഡി വൈ എഫ് ഐ യുടെ പരിപാടിയാക്കി പത്രപ്രസ്താവന ഇറക്കി ജനങ്ങളെ വിഡ്ഢികളാകുന്ന പ്രവർത്തനത്തെ യുവമോർച്ച അപലപിച്ചു. മഞ്ചേശ്വരം മണ്ഡലത്തിൽ അണികളില്ലാത്ത തീവ്രവാദ പ്രവർത്ഥനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡി വൈ എഫ് ഐ ക്ക് മാത്രമേ ഇത്തരം കള്ളപ്രചാരണം നടത്താൻ കഴിയൂ. പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ സ്വച്ച് ഭാരതിന്റെ ഭാഗമായി കുമ്പള പഞ്ചായത്തിന്റെ സ്ഥലത്ത് പൊതു ശൗചാലയം പണിയുന്നത് തടയാൻ ഡി വൈ എഫ് ഐക്ക് അർഹതയില്ലയെന്നും യുവമോർച്ച കുമ്പള പഞ്ചായത്ത് കമ്മിറ്റീ പ്രസ്താവിച്ചു. കോളേജ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുട്ടികളെ വഴിതെറ്റിക്കാനുള്ള തന്ത്രമാണ് ഡി വൈ എഫ് ഐ നടത്തുന്നതെന്നും കമ്മിറ്റി ആരോപിച്ചു.

yuvamorcha-kumbla