വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നടപടിയിൽ നിന്നും പോലീസ് പിന്മാറണം-യൂത്ത് ലീഗ്കുമ്പള: ഓഗസ്റ്റ് 27.2018. ഹോട്ടൽ വ്യാപാരികളെയും ചെറുകിട കച്ചവടക്കാരെയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടിയിൽനിന്നും പോലീസ് പിന്മാറണമെന്ന് മുസ്ലീം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കുമ്പളയിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ തട്ടുകടകളും ഹോട്ടലുകളും ചെറുകിട സ്ഥാപനങ്ങളും പോലീസ്  ബലമായി അടപ്പിക്കുന്നു. എന്നാൽ ഗുണ്ടാ വളർച്ചക്ക് യഥാർത്ഥ കാരണക്കാരായ മണൽ മാഫിയക്കും കഞ്ചാവ് മാഫിയയ്ക്കും കരിഞ്ചന്തക്കാർക്കും കുടപിടിക്കുന്ന സമീപനമാണ് പോലിസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

മാന്യമായി ഉപജീവനമാർഗം കണ്ടെത്തുന്ന ചെറുകിട കച്ചവക്കാരെ ദ്രോഹിക്കുന്ന നടപടയിൽനിന്നും പോലീസ് പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ് എം പി ഖാലിദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി എച്ച് ഖാദർ സ്വാഗതം പറഞ്ഞു. അഷ്റഫ് കാർള, അസീസ് കളത്തൂർ, കെ എം അബ്ബാസ്‌, നൗഷാദ്‌ കുമ്പള, അബ്ദുല്ല ചീര തുടങ്ങിയവർ പ്രസംഗിച്ചു.

Kerala, news, Kasaragod, Kumbla, Youth League, Police, Youth League against police actions.