കർണ്ണാടക നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ


കുമ്പള: ഓഗസ്റ്റ് 16.2018. കർണ്ണാടക നിർമ്മിത വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ്‌ ചെയ്തു. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോടിക് സ്‌പെഷ്യൽ സ്ക്വാഡ്  മുണ്ടിയത്തടുക്കയിൽ നടത്തിയ പരിശോധനയിൽ മുണ്ടിയത്തടുക്ക സ്വദേശി എം.സന്തോഷ് ആണ് പിടിയിലായത്.

180 മില്ലി ലിറ്റർ വരുന്ന 63 പാക്കറ്റുകളായി ഉള്ള സ്കോച്ച് വിസ്കി ആണ് പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ പി.എ ജോസഫിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.അശോകൻ, കെ.നാരായണൻ എന്നിവരാണ് മദ്യം പിടികൂടിയത്.

Youth held with liquor, Kumbla, Kerala, news, alfalah ad, Liquor, Held, Youth.