കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയില്‍


Representational image

ബദിയടുക്ക: ഓഗസ്റ്റ് 20.2018. കഞ്ചാവ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന യുവാവ് എക്സൈസിന്റെ പിടിയിലായി. കോയിപ്പാടിലെ മുനീറാണ് പിടിയിലായത്. 600 ഗ്രാം കഞ്ചാവാണ് യുവാവിന്റെ കയ്യില്‍ ഉണ്ടായിരുന്നത്. ആദൂര്‍ ചെക്പോസ്റ്റിന് സമീപം വെച്ച് റേയ്ഞ്ച് എക്സൈസ് ഇന്‍സ്പക്ടര്‍ ടി.രഞ്ജിത്ത് ബാബുവും സംഘവും ചേര്‍ന്നാണ് മുനീറിനെ അറസ്റ്റു ചെയ്തത്.

എക്സൈസ് സംഘത്തില്‍ പ്രിവന്റിവ് ഓഫിസര്‍ എം.രാജിവന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രവീന്ദ്രന്‍, കബീര്‍ എന്നിവരും ഉണ്ടായിരുന്നു.

Kerala, Badiyadukka, news, Ganja, Youth, Held, Excise, Scooter, Youth held with Ganja.