സന്ദർശക വിസയിൽ ഖത്തറിലെത്തിയ യുവാവ് അസുഖത്തെ തുടർന്ന് മരിച്ചു


ഖത്തർ: ഓഗസ്റ്റ് 15.2018. സന്ദർശക വിസയിൽ ഖത്തറിലെത്തിയ യുവാവ് അസുഖത്തെ തുടർന്ന് മരിച്ചു. ഉപ്പള നയാ ബസാർ സയ്യിദ് ഉസ്മാൻ -നബിസ ദമ്പതികളുടെ മകൻ മുഹമദ് അയാസ്(38) ആണ് മരിച്ചത്.  ഖത്തറിലെ അഹമ്മദ് അശുപത്രിയിൽ വെച്ചാണ് മരിച്ചത്. എതാനും ദിവസം മുന്പാണ് അയാസ് ജോലിയാവശ്യാർത്ഥം ഖത്തറിൽ എത്തിയത്.

അസുഖത്തെ തുടർന്ന് ഖത്തറിലെ ആശുപ്രതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മ്യതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്ന നടപടികൾ ഖത്തർ കെ.എം സി .സി യുടെ നേതൃത്വത്തിൽ പൂർത്തിയായി.

Uppala, news, Obituary, Youth dies in Qatar, Death, Youth, Qatar, Gulf.