റോഡ് ബാരിക്കേഡില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു


ദേര്‍ളകട്ടെ: ഓഗസ്റ്റ് 11.2018. റോഡിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രിയാണ് അപകടം. ആദം സാഹിബിന്റെ മകൻ മുഹമ്മദ് അനീസ് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാതി പത്തു മണിയോടെ തോക്കോട്ട് - മുഡിപ്പു  സംസ്ഥാന പാതയിൽ ദേർള കട്ടകട്ട ക്കടുത്താണ് സംഭവം. അനീസ് ഓടിച്ച ബൈക്ക് റോഡിലെ ബാരിക്കേഡിൽ ഇടിച്ച് മറിയുകയായിരുന്നു' ഗുരുതരമായി പരുക്കേറ്റ അനീസ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.  മുക്കുവ സിബിരെ സ്വദേശിയായ അനിസ് ദേർളകട്ടെയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബന്ധുവിനെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.

Youth dies in accident, news, Mangalore, Youth, Accident, Bike.