തെരുവിൽ അലഞ്ഞ അനാഥ സ്ത്രീയെ പൊലീസ് മഹിളാ മന്ദിരത്തിലാക്കി


കുമ്പള: ഓഗസ്റ്റ് 18.2018. ബന്തിയോട് ടൗണിൽ അലഞ്ഞു തിരിയുകയായിരുന്ന അനാഥ സ്ത്രീയെ  കുമ്പള  പൊലീസ് മഹിളാ മന്ദിരത്തിൽ പ്രവേശിപ്പിച്ചു. നേരത്തെ പെരിങ്കടിയിൽ  വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന ബേബി (45) യെയാണ് കാസർകോട്  പരവനടുക്കത്തെ മഹിള മന്ദിരത്തിൽ എത്തിച്ചത്.

എട്ടു വർഷത്തോളമായി ബന്തിയോട് ടൗണിൽ ചില്ലറ  പണികൾ ചെയ്ത്  കടത്തിണ്ണകളിൽ കിടന്നുറങ്ങി ജീവിച്ചു വരികയായിരുന്നു ബേബിയെന്ന്  പൊലീസ് പറഞ്ഞു. ഈയിടെ ആരോഗ്യം ക്ഷയിച്ച് ജോലി ചെയ്യാൻ വയ്യാതെ അലഞ്ഞു തിരിയുകയായിരുന്നുവത്രെ.

ഭർത്താവും മൂന്ന് മക്കളും ഉപേക്ഷിച്ചു പോയതോടെയാണ് ബേബി നിരാലംബയായത്.

Woman admitted to Mahila mandiram, Kumbla, Kerala, news, mahathma-ad.