'വർഗ്ഗീയ സംഘർഷം സൃഷ്ടിച്ച് മുതലെടുക്കാനുള്ള സംഘ് പരിവാർ ശ്രമം കരുതിയിരിക്കുക' വെൽഫെയർ പാർട്ടി


മഞ്ചേശ്വരം ഓഗസ്റ്റ് 06-2018 • വർഗ്ഗീയ സംഘർഷം സൃഷ്ടിച്ച് മുതലെടുക്കാനുള്ള സംഘ് പരിവാർ ശ്രമം കരുതിയിരിക്കണമെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം അടിയന്തിര സെക്രട്ടറിയറ്റ് യോഗം ആഹ്വാനം ചെയ്തു. ജന പിന്തുണ നഷ്ടപ്പെടുമ്പോൾ കലാപം ഉണ്ടാക്കുക എന്നത് രാജ്യവ്യാപകമായി സംഘപരിവാർ ഭീകരർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യമാണ്. അത് കാസറഗോഡ് ജില്ലയിലും നടപ്പിലാക്കി വരുന്ന തെരെഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്നാണ് അവർ കരുതുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലും അത് നടപ്പിലാക്കാനുള്ള ശ്രമം പൊതു സമൂഹം തിരിച്ചറിഞ്ഞു ചെറുത്ത് തോലപിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.മദ്യ മയക്കുമരുന്ന് മാഫിയയുമായി ഇവർക്കുള്ള ബന്ധം കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ഉപ്പളയിൽ ഞായറാഴ്ച രാത്രി അതി ദാരുണമായി കൊല്ലപ്പെട്ട സിദ്ദീഖിന്റെ കൊലയാളികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രതികളെ സംരക്ഷിക്കുന്നവരെയും നിയമ സഹായം ചെയ്ത് സഹായിക്കുന്നവരെയും ശിക്ഷിക്കാനുള്ള നിയമം കൂടി ഉണ്ടാവണം. കൊല നടത്തി ജയിലിൽ പോയാൽ കുടുംബത്തെ സംരക്ഷിക്കാനും ജയിലിൽ നിന്ന് ഇറങ്ങി വരുമ്പോൾ അവർക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്നവരുമാണ് യഥാർത്ഥത്തിൽ ഉത്തരവാദികൾ. അവരെ സമൂഹം ഒറ്റപ്പെടുത്തേണ്ടതുണ്ട്. സെക്രട്ടറിയറ്റ് യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഫെലിക്‌സ് ഡിസൂസ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ബഷീർ മഞ്ചേശ്വരം സ്വാഗതവും ലൈല ടീച്ചർ നന്ദിയും പറഞ്ഞു.

welfare, party, kumbla, kasaragod,uppala, aboobacker, siddik, murder,