യുഡിഎഫ് ഉന്നതാധികാരസമിതിയിൽനിന്ന് വി.എം. സുധീരൻ രാജിവച്ചു


വി എം സുധീരന്‍ രാജിവെച്ചു. യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നാണ് സുധീരന്‍ രാജിവെച്ചത്. കെപിസിസി നേതൃത്വത്തിനെതിരെയും സുധീരൻ രംഗത്തുവന്നിരുന്നു. ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് ഹിമാലയൻ മണ്ടത്തരമാണെന്നും ഇതിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്നുമാണു സുധീരൻ പറഞ്ഞത്. എന്നാൽ സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കാതെ അവഗണിക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.
vm-sudheeran-resigns