ഇന്ത്യൻ ഗുസ്തിയിലെ സ്വർണ താരം വിനീഷ് ഫോഗാട്ടിന് എയർപോർട്ടിൽ വിവാഹ നിശ്ചയം


ന്യൂ ഡൽഹി: ഓഗസ്റ്റ് 28.2018. ഇന്ത്യൻ ഗുസ്തിയിലെ സ്വർണ താരം വിനീഷ് ഫൊഗാട്ടിന്റെ വിവാഹ നിശ്ചയം നടന്നു. കുറെ കാലമായി സുഹൃത്തുക്കളായിരുന്ന സോംവിർ രവിയുമായാണ് വിവാഹ നിശ്ചയം. ഗ്രീക്കോ-റോമൻ ഗുസ്തിക്കാരനാണ് സോംവിർ. ജക്കാർത്തയിൽ നിന്നും ശനിയാഴ്ച തിരിച്ചു വരുമ്പോഴായിരുന്നു നിശ്ചയം.

ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ സ്വർണം ലഭിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് വിനീഷ് ഫൊഗാട്ട്. ഈ അവസരത്തിൽ അസാധാരണമായ ഒരു സ്ഥലം തെരഞ്ഞെടുത്താണ് വിവാഹ നിശ്ചയം നടത്തിയത്. ഇന്ദിരാഗാന്ധി എയർപോര്ട്ടിന്റെ ഗേറ്റ് കവാടത്തിനു പുറത്തു നിന്നുകൊണ്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് സോംവിർ രവിയും വിനീഷ് ഫൊഗാട്ടും മോതിരം കൈമാറിയത്. എയർപോർട്ടിൽ വെച്ചു കേക്ക് മുറിച്ചു വിനീഷ് ഫൊഗാട്ടിൻറെ  24 ാം ജന്മദിനം ആഘോഷിക്കുകയും ചെയ്തു.

2020 ലെ ടോക്കിയോ ഒളിമ്പിക്സിലാണ് അടുത്ത ലക്ഷ്യമെന്ന്  ഫോഗാട്ട് പറഞ്ഞു.

Vinesh Phogat gets engaged at Delhi Airport after Asian Games 2018 success, news, sports, ദേശീയം, New Delhi, Engagement, Vinesh Phogat.