മഞ്ചേശ്വരം മണ്ഡലത്തിലെ കൊലപാതകങ്ങൾ ആശങ്കയുളവാക്കുന്നു - പി.ബി അബ്ദുൽ റസാഖ് എം.എൽ. എ

ഉപ്പള ഓഗസ്റ്റ് 06-2018 • സമാധാനന്തരീക്ഷം നിലനിന്നിരുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ തുടർച്ചയായി നടന്ന കൊലപാതകങ്ങൾ ആശങ്കയുളവാക്കുന്നതായിപി.ബി. അബ്ദുൽ റസാഖ് എം.എൽ.എ പ്രസ്താവിച്ചു. കൊലപാതകങ്ങൾ നിയന്ത്രിക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടിരിക്കുകയാണ്. കൊടും ക്രിമിനലുകൾക്കും കൊലയാളികൾക്കുമെതിരെ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരം കൊലപാതകങ്ങൾ അവർത്തിക്കാൻ കാരണമാകുന്നത്. കൊലപാതകങ്ങളും അതിക്രമങ്ങും അഴിച്ചുവിട്ട് നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുകയെന്ന ലക്ഷ്യമാണ് ചിലർക്കുള്ളത് .ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ അബൂബക്കർ സിദ്ധീഖിന്റെ കൊലപാതകം തീർത്തും പ്രതിഷേധർഹമാണ്. ജില്ലയിലെ ക്രമസമാധാന തകർച്ച അതീവ ജാഗ്രതയോടെ കാണാൻ സർക്കാർ തയ്യാറാവണമെന്ന് പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

pb, abdul, razzak, mla, about uppala, siddik, murder,uppala-siddik-murder-pb-abdul-razzak