ഓയിൽ ടാങ്കർ ലോറിക്ക് പിന്നിൽ ലോറിയിടിച്ച് ഓയിൽ ചോർച്ച; അപകടം മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ വന്ന ഓട്ടോറിക്ഷയെ രക്ഷിക്കാൻ ശ്രമിക്കവെ


ഉപ്പള ഓഗസ്റ്റ് 02-2018 • ഓയിൽ ടാങ്കർ ലോറിക്ക് പിന്നിൽ ലോറിയിടിച്ച് ഓയിൽ ചോർന്നു. ഉപ്പള കൈകമ്പയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം. മംഗളൂറു ഭാഗത്ത് നിന്ന് വരികയായിരുന്നു ഓയിൽ ടാങ്കർ ലോറി എതിരെ വന്ന ഓട്ടോറിക്ഷയെ രക്ഷിക്കാൻ പെടുന്നെനെ ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് പുറകിലുണ്ടായിരുന്ന ലോറി ഓയിൽ ടാങ്കർ ലോറിയെ ഇടിക്കുകയായിരുന്നു. തുടർന്ന് ചെറിയ രീതിയിലുള്ള ഓയിൽ   ചോർച്ച കണ്ടെത്തുകയും പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി തുടർനടപടി സ്വീകരിക്കുകയുമായിരുന്നു. സ്ഥലത്ത് ഗതാഗതം തടസ്സപെട്ടു. എയർപോർട്ടിൽ മറ്റും പോവുന്നവർ ബന്തിയോട് വഴിയും കൈക്കമ്പ വഴിയുമാണ് പോയത്. പോലീസിന്റെ കാര്യക്ഷമമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. 

റോഡിലെ കുഴി മൂലം മഞ്ചേശ്വരം കാസറഗോഡ് റോഡിൽ നിരവധി വാഹന അപകടങ്ങളാണ് ദിവസവും നടക്കുന്നത്.

uppala-oil-tanker-hit-lorry