ഉപ്പള: ഓഗസ്റ്റ് 26.2018. ഉപ്പളയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. കര്‍ണാടക തലപ്പാടി കെ സി റോഡിലെ മുഷ്താഖിന്റെ മകന് ഫവാസ്(12) ആണ് മരിച്ചത്.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.
കെ സി റോഡിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ, മക്കളായ നസീമ, അസ്മ, അസ്മയുടെ ഭര്‍ത്താവ് ഇംത്യാസ്, ബാഫാത്തിമയുടെ മകള്‍ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ്, നസീമ, നസീറ ദമ്പതികളുടെ ഒരു വയസുള്ള മകള്‍ ഫാത്തിമ എന്നിവര്‍ നേരത്തെ മരണപ്പെട്ടിരുന്നു.
മംഗളൂരു കെ സി റോഡില്‍ നിന്നും പാലക്കാട്ടേക്ക് പോയി മടങ്ങി വരുമ്പോഴായിരുന്നു കുടുംബം സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പെട്ടത്. മംഗളൂരു ഭാഗത്തുനിന്നും വരികയായിരുന്ന ലോറിയിടിച്ചായിരുന്നു അപകടമുണ്ടായത്. കുട്ടികളടക്കം 18 പേരാണ് ജീപ്പിലുണ്ടായിരുന്നത്.
ഉപ്പള നയാബസാറില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു; 7 പേര്‍ക്ക് ഗുരുതരം
ഉപ്പള അപകടം; പെൺകുട്ടി കൂടി മരിച്ചു. മരണസംഖ്യ ആറായി
Uppala accident: 12 year old died, Uppala, Kerala, news, transit-ad, Death, Obituary.