ബംഗ്ലാദേശിൽ മാധ്യമ പ്രവർത്തകയെ വെട്ടിക്കൊന്നുധാക്ക: ഓഗസ്റ്റ് 29.2018. സ്വകാര്യ ടെലിവിഷൻ ചാനലിലെ മാധ്യമപ്രവർത്തകയെ വെട്ടിക്കൊലപ്പെടുത്തി.  ആനന്ദ ടിവിയുടെ പത്രപ്രവർത്തകയായിരുന്ന  സുബർണ നോടി(32)ആണ് കൊല്ലപ്പെട്ടത്. ഡെയ്‌ലി ജാഗ്രോതോ ബംഗ്ലാ ദിനപത്രത്തിലും പ്രവർത്തിച്ചിരുന്നു. അജ്ഞാതരായ അക്രമികൾ ചേർന്ന് ബംഗ്ലാദേശിലെ പബ്‍ന ജില്ലയിലെ സുബര്‍ണ താമസിച്ചിരുന്ന വീട്ടിൽ കയറിയാണ് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 10.45 നാണ് സംഭവം. ബൈക്കിലെത്തിയ 12 അംഗ അക്രമിസംഘം സുബര്‍ണയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. കോളിങ് ബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്ന സുബര്‍ണയെ അക്രമികള്‍ വെട്ടുകയായിരുന്നു. ആക്രമണം നടത്തുന്നതിന് അക്രമികൾ ഒരു മൂർച്ചയുള്ള ആയുധമാണ് ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു. പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി എസ്.പി. ഗൌതം കുമാർ ബിശ്വാസ് പറഞ്ഞു. കൊലപാതകികളെ  ഉടനെ നിയമത്തിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞുകൊണ്ട് മാധ്യമപ്രവർത്തകർക്കിടയിൽ നിന്നും പ്രതിഷേധമുയരുന്നുണ്ട്. 


news, Murder, Crime, Journalist, Police, TV journalist hacked to death in Bangladesh.