ശക്തമായ കാറ്റിൽ വൈദ്യുതി ലൈനിലേക്ക് മരം വീണു; സമീപത്ത് കൂടി നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കുമ്പള: ഓഗസ്റ്റ് 13.2018. ശക്തമായ കാറ്റിൽ കൊടിയമ്മയിൽ വൈദ്യുതി കമ്പിയിൽ കാറ്റാടി മരം വീണു. ഇന്നു വൈകീട്ട് അഞ്ചോടെ പെർവത്തടുക്കം ശിബിലി മദ്റസക്കു സമീപമാണ് സംഭവം. മരത്തിന്റെ അറ്റം തറയിൽ തട്ടിനിന്നതിനാൽ ലൈൻ തകരാതിരിക്കാൻ കാരണമായി. സ്കൂൾ വിട്ട് നിരവധി വിദ്യാർഥികൾ ഇതു വഴി പോകുമ്പോഴാണ് മരം ഒടിഞ്ഞു ലൈനിൽ വീണത്.
നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.  രണ്ട് മാസം മുമ്പ് ഇതേ ലൈനിൽ കൂറ്റൻ കാറ്റാടി മരം വീണ് രണ്ട് വൈദ്യുതി കാലും കമ്പിയും തകർന്നിരുന്നു. സാമൂഹ്യ വനവൽക്കരണ വിഭാഗത്തിനു കീഴിലുള്ള സ്ഥലത്ത് പാകമായ കാറ്റാടി മരങ്ങൾ വെട്ടിമാറ്റാത്തത് കാരണം  ഹൈടെൻഷൻ ലൈനിൽ ഉൾപ്പെടെ മരം വീഴുന്നത് പതിവ് സംഭവമാണ്.

നിരവധി ഉണങ്ങിയ മരങ്ങൾ ലൈനിൽ വീഴാൻ പാകത്തിലാണുള്ളത്.  തൊട്ടടുത്ത മദ്റസയിലെ കുട്ടികളടക്കം വളരെ ഭീതിയോടെയാണ് ഇതുവഴി പോകുന്നത്.Kumbla, Kerala, News, Electric post, Tree, Tree falls in Kodiyamma.