കേരളത്തിനു കുടിവെള്ളവുമായി ട്രെയിനെത്തികൊല്ലം: ഓഗസ്റ്റ് 20.2018. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് 2.8 ലക്ഷം ലിറ്റര്‍ കുടിവെള്ളവുമായി ട്രെയിന്‍ കേരളത്തില്‍ എത്തി. ഈറോഡ് ജംഗ്ഷനില്‍ നിന്ന് ഏഴ് ബി.ആര്‍.എന്‍ വാഗണുകള്‍ കയറ്റിയ പ്രത്യേക ട്രെയിന്‍ ദിണ്ഡിഗല്‍, മധുര വഴിയാണ് ട്രെയിന്‍ കൊല്ലത്ത് എത്തിയത്. അടിയന്തര സാഹചര്യമായതിനാല്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി ട്രെയിന്‍ ഒരിടത്തും പിടിച്ചിടാതെയാണ് എത്തിയത്. ഇത് കൂടാതെ ചെന്നൈയില്‍ നിന്ന് ഒന്നരലക്ഷം ലിറ്റര്‍ വാട്ടര്‍ ബോട്ടിലുകളുമായി മറ്റൊരു ട്രെയിനും എത്തുന്നുണ്ട്.

പാറശാലയ്ക്കടുത്തുള്ള റെയില്‍വേയുടെ ബോട്ടിലിംഗ് പ്‌ളാന്റില്‍ നിന്ന് ഒരു ലക്ഷം വാട്ടര്‍ ബോട്ടിലുകൾ ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റിലും തമിഴ്‌നാട്ടിലെ പാലൂര്‍ പ്‌ളാന്റില്‍ നിന്ന് 6600 വാട്ടര്‍ബോട്ടിലുകള്‍ വെസ്റ്റ് കോസ്റ്റ് എക്‌സ് പ്രസില്ലും ഷൊര്‍ണൂരില്‍ എത്തിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.

Train reached in Kerala with drinking water for flood victims, Kerala, news, Kollam, Drinking water, Train, Railway.