ഗതാഗതക്കുരുക്കിൽ യാത്രക്കാരും പൊലീസും വലയുന്നു; കുഴികളടക്കാൻ നടപടിയായില്ലകുമ്പള: ഓഗസ്റ്റ് 23.2018. കുമ്പള പാലത്തിനടുത്ത് ദേശീയ പാതയിലെ കുഴികൾ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കിൽ യാത്രക്കാരും പൊലീസും വലയുന്നു. അതേ സമയം ജനങ്ങളുടെ നിരന്തരമായ ആവശ്യങ്ങൾക്ക് 'ഉടൻ നടപടി' എന്ന് ഉത്തരം നൽകുന്നതല്ലാതെ അധികൃതരിൽ നിന്നും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

കാസർകോട് നിന്നും  വരുന്ന വാഹനങ്ങൾ മൊഗ്രാൽ പാലം കടന്ന് വരി നിന്ന് ലീഗ് ഓഫീസിനടുത്തള്ള  കുഴികളും അതിന് ശേഷമുള്ള കുഴികൾ ഓരോന്നും കടന്ന് കുമ്പള  മാവിന കട്ടയിൽ എത്തുമ്പോഴേക്കും അടുത്ത വരി നിൽപ്പായി. ഒരു കിലോമീറ്ററോളം അകലെ  കുമ്പള പാലത്തിനടുത്തുള്ള കുഴികൾ ഒന്ന് കടന്നു കിട്ടാനാണ് ഈഴം കാത്ത് നിൽക്കേണ്ടി വരുന്നത്.

കാസർകോട്ട് നിന്നും കേവലം 15 മിനിറ്റുകൾ കൊണ്ട് ഓടിയെത്താവുന്ന കുമ്പളയിലേക്ക് നിലവിൽ സഞ്ചരിക്കാൻ ഒരു മണിക്കൂർ വേണ്ടി വരുന്നു. രണ്ടു മണിക്കൂറാണ് തലപ്പാടിയിൽ നിന്നും കുമ്പളയിലേക്ക് യാത്ര ചെയ്തെത്താൻ ഇപ്പോൾ എടുക്കുന്ന സമയം. വരിയിൽ നിൽക്കുന്ന വാഹനങ്ങളെ   മറികടന്നു പോകാൻ ശ്രമിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിനും  ആമ്പുലൻസുകളെ കടത്തിവിടുന്നതിനും കുമ്പള ടൗണിലേക്കും തിരിച്ചും ഉള്ള  വാഹനങ്ങളെ  നിയന്ത്രിക്കുന്നതിനും  പത്തു പൊലീസുകാരെ  നിർത്തിയാലും തികയാത്ത അവസ്ഥയാണ്. രാപ്പകലന്യേ പൊലീസ് ഗതാഗത നിയന്ത്രണവുമായി രംഗത്തുണ്ട്.

Kumbla, Kerala, news, GoldKing-ad, Traffic block, No actions, Vehicles, Traffic block in Kumbla.