കുഴി മൂടിയ പൊടി മഴയിൽ ഒലിച്ചു പോയി; ദേശീയ പാതയിൽ ഗതാഗത തടസം വീണ്ടും


കുമ്പള: ഓഗസ്റ്റ് 12.2018. കുമ്പള ദേശീയ പാതയിൽ  ഗതാഗത തടസം വീണ്ടും. കുമ്പള പാലത്തിന് സമീപം രൂപപ്പെട്ട കഴികളാണ് വാഹനങ്ങൾക്ക്  വെല്ലുവിളികൾ ഉയർത്തുന്നത്. മഴക്കാലം ആരംഭത്തോടെ രൂപപ്പെട്ട  ഈ കുഴികളെ മൂന്നിലധികം പ്രാവശ്യം കല്ലുകള്ളും മണ്ണും ക്വാറി പൊടികളും ഇട്ട് നികത്തിയെങ്കിലും ഓരോ മഴയുടെ ആയുസ് മാത്രമായിരുന്നു  അവയ്ക്കണ്ടായിരുന്നത്.

കഴിഞ്ഞയാഴ്ച കുഴികളെ  പൊളയിട്ട് നികത്തിയിരുന്നു. എന്നാൽ  വെള്ളിയാഴ്ച  പെയ്ത മഴയിൽ ദേശീയ പാതയിലെ  കുഴികൾ പഴയ രൂപത്തിലാവുകയായിരുന്നു.

ശനിയാഴ്ച  മുഴുവൻ കുമ്പള  സ്റ്റേഷനിലെ നാലു വീതം  പൊലീസ്  ഉദ്യോഗസ്ഥർ നിന്നാണ് ഗതാഗതം നിയന്ത്രിച്ചത്.

Traffic block in kumbla, Kerala, Kumbla, news, GoldKing-ad.

Kumbla, Kerala, news, Rain, Traffic block, Vehicles.