കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ഒന്നര വയസുകാരി മരിച്ചു


കുന്നംകുളം: ഓഗസ്റ്റ് 29.2018. നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ഒന്നര വയസുകാരി ദാരുണമായി മരിച്ചു. പത്തനംതിട്ട സ്വദേശി പരുത്തിപാല ബിബിന്‍- ചൊവ്വന്നൂര്‍ തൈവളപ്പില്‍ പ്രവീണ ദമ്പതികളുടെ മകള്‍ നക്ഷത്രയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കുന്നംകുളം- വടക്കാഞ്ചേരി റോഡില്‍ പന്തല്ലൂരിലാണ് അപകടമുണ്ടായത്.

പ്രവീണയുടെ സഹോദരന്‍ പ്രവീണുമൊന്നിച്ച് എരുമപ്പെട്ടി ഭാഗത്തേക്കു പോകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഉടന്‍ മലങ്കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം റോയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Kerala, news, Obituary, Death, Car, Accident, Thrissur, Child dies in accident.