കേരളത്തില് പ്രളയത്തില് കുടുങ്ങിയവരെ സഹായിക്കാന് സൗജന്യ സേവനങ്ങളുമായി ടെലികോം കമ്പനികള്‍ഓഗസ്റ്റ് 17.2018. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങി കിടക്കുന്നവര് രക്ഷപ്പെടാന് ഏറ്റവുമധികം ആശ്രയിക്കുന്നത് മൊബൈല് ഫോണുകളെയാണ്. രക്ഷപ്പെടാന് വിളിക്കുന്നതും രക്ഷാപ്രവര്ത്തകര്ക്ക് ലോക്കേഷന് നല്കുന്നതിനുമാണ് പ്രധാനമായും മൊബൈലിനെ ആശ്രയിക്കുന്നത്.

ഈ സന്ദര്‍ഭത്തില്‍ കേരളത്തില് പ്രളയത്തില് കുടുങ്ങിയവരെ സഹായിക്കാന് സൗജന്യ സേവനങ്ങളുമായി ടെലികോം കമ്പനികള് രംഗത്തെത്തിയിരിക്കുകയാണ്. അടിയന്തര ഘട്ടത്തില് ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായാണ് കമ്പനികള് സഹായങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നത്.

എയര്‍ടെല്‍ 

രാജ്യത്തെ പ്രമുഖ നെറ്റ് വര്‍ക്ക് സേവനദാതാക്കളായ എയര്‌ടെല് ഓഗസ്റ്റ് 19 വരെ ലോക്കല് എസ്.ടി.ഡി, എയര്‌ടെല് ടു എയര്‌ടെല് കോളുകള് സൗജന്യമാക്കി. പ്രീ പെയ്ഡ് ഉപഭോക്താക്കള്ക്ക് കോളുകള്ക്കായി 30 രൂപ ക്രെഡിറ്റായി നല്കുന്നുണ്ട്. പ്രീപെയ്ഡ് സ്മാര്ട്ട് ഫോണ് ഉപഭോക്താക്കള്ക്ക് ഒരു ജി.ബി. ഡേറ്റ ഏഴ് ദിവസത്തേക്ക് സൗജന്യമായി നല്കും. ദുരിതാശ്വാസ ക്യാമ്പുകളില് സൗജന്യ കോള് വൈ-ഫൈ സേവനം, എയര്‌ടെല് സ്റ്റോറുകളില് ഫോണുകള് ചാര്ജ് ചെയ്യാനുള്ള സഹായം എന്നിവ നല്കും. തൃശ്ശൂര് കോഴിക്കോട്, മലപ്പുറം, കണ്ണൂര്, കോട്ടയം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 28 സ്റ്റോറുകളിലാണ് ഫോണ്ചാര് ജ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

റിലയന്‌സ് ജിയോ

റിലയന്‌സ് ജിയോ ഏഴു ദിവസത്തേക്കുള്ള അണ്‌ലിമിറ്റഡ് വോയിസ്, ഡേറ്റ പായ്ക്ക് സൗജന്യമായി നല്കുന്നു. റീചാര്ജ് ചെയ്യാന് പറ്റാത്ത പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപഭോക്താക്കള്ക്കും സേവനങ്ങള് ലഭിക്കുന്നതാണ്.
സൗജന്യമായി ഡാറ്റയും കോള് സംവിധാനവും ഒരുക്കുന്ന വിവരം കമ്പനി എസ്.എം.എസ്. വഴിയും കോളുകള് വഴിയും ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്.

വോഡഫോണ്‍

പ്രീപെയ്ഡ് ഉപഭോക്താക്കള്ക്ക് ടോക്ക്‌ടൈം ക്രെഡിറ്റും സൗജന്യ ഡേറ്റയുമാണ് വോഡഫോണ് ഒരുക്കുന്നത്. 30 രൂപയാണ് വോഡഫോണ് ടോക് ടൈം ക്രെഡിറ്റായി നല്കുന്നത്. ഇത് ലഭിക്കുന്നതിനായി ക്രെഡിറ്റ് എന്ന് ടൈപ്പ് ചെയ്ത് 144-ലിലേക്ക് മെസേജ് അയയ്ക്കുകയോ *130*1 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്താല് മതി. ഇതിന് പുറമെ, ഒരു ജിബി മൊബൈല് ഡാറ്റാ സൗജന്യമായി ക്രെഡിറ്റാകും. പോസ്റ്റ് പെയ്ഡ് ബി്ല്ലടയ്ക്കാനുള്ള സമയവും നീട്ടിയിട്ടുണ്ട്.


ഐഡിയ

ദുരിതബാധിത പ്രദേശങ്ങളില് കഴിയുന്ന ഉപഭോക്താക്കള്ക്കായി 10 രൂപയുടെ ടോക് ടൈംക്രെഡിറ്റാണ് ഐഡിയ ഒരുക്കുന്നത്. *150*150 എന്ന് ഡയല് ചെയ്താല് മാത്രം മതിയാകും. ഇതിനൊപ്പം ഏഴ് ദിവസത്തെ വാലിഡിറ്റിയില് ഒരു ജിബി ഡാറ്റയും പ്രീപെയ്ഡ് ഉപഭോക്താകള്ക്കായി ഒരുക്കിയിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില് ഒടുക്കുന്നതിനുള്ള സമയവും ഐഡിയ നീട്ടി നല്കിയിട്ടുണ്ട്.

ബിഎസ്എന്എല്‍

ദുരിതബാധിത പ്രദേശങ്ങളില് കഴിയുന്നവര്ക്ക് ബിഎസ്എന്എല്ലും സൗജന്യകോളും ഡാറ്റാ സംവിധാനവും ഒരുക്കുന്നുണ്ടെന്നാണ് സൂചന. എന്നാല് എത്ര രൂപയാണെന്നോ ഡാറ്റയുടെ അളവ് സംബന്ധിച്ച വിവരങ്ങളോ അധികൃതര് പുറത്തുവിടാന് തയാറായില്ല.

Telecom companies offers free call service, Kerala, news, Telecom companies.