കണ്ണൂരിൽ ഗ്യാസ് ടാങ്കർ ഡിവൈഡറിൽ കയറി മറിഞ്ഞു; വാതക ചോർച്ചയില്ല


കണ്ണൂര്‍: ഓഗസ്റ്റ് 25.2018. കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിനു മുന്നില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. വാതക ചോര്‍ച്ചയില്ലെന്ന് പൊലീസ് അറിയിച്ചു. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഡിവൈഡറില്‍ കയറി മറിഞ്ഞതാണെന്നു പൊലീസ് അറിയിച്ചു.

2012ല്‍ ഓഗസ്റ്റ് 27നു രാത്രി 11നു ചാലയില്‍ ഉണ്ടായ ഗ്യാസ് ടാങ്കര്‍ ദുരന്തത്തിനു കാരണം അമിത വേഗതയില്‍ വന്ന ലോറി ഡിവൈഡറില്‍ ഇടിച്ചതായിരുന്നു. സംഭവമറിഞ്ഞു പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.

Kannur, Kerala, news, Tanker, Accident, Police, Divider, Fire force, Tanker accident in Kannur Pallikkunnu.